ചാവക്കാട്: വസ്തുവിന്റെ പോക്കുവരവ് നടത്തുവാനായി തൃശ്ശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശിയും ബാംഗ്ലൂരില്‍ താമസക്കാരനുമായ സലാഹുദ്ദീനെ വില്ലേജ് ഓഫീസര്‍ നടത്തിച്ചത് 13 വര്‍ഷം. ഒടുവില്‍ സംസ്ഥാന മൈനോറിറ്റി കമ്മീഷന് അംഗം ടിവി മുഹമ്മദ് ഫൈസലിന്റെ ഇടപെടലില്‍ നീണ്ട നാള് പ്രശ്നത്തില്‍ ഉടനടി പരിഹാരമായി.
ചേറ്റുവയിലുള്ള തന്റെ ഭൂമിയുടെ പോക്കുവരവ് നത്തി നികുതി അടയ്ക്കുന്നതിനായി 13 വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയത്. നാളിത്രയും നടന്നതല്ലാതെ യാതൊരു ഗുണവും ഉണ്ടായില്ലെന്ന് സലാഹുദ്ദീന് ആരോപിച്ചു. പല പല തടസ്സങ്ങളും മറ്റും പറഞ്ഞ് ഒരുമനയൂര്‍ വില്ലേജ് ഓഫീസര്‍ സലാഹുദ്ദീനെ ഇത്രയും കാലം ബുദ്ധിമുട്ടികയയായിരുന്നു.
ഓരോ തവണയും ബംഗളൂരുവില്‍ നിന്നും വന്നു പോകുന്ന സലാഹുദ്ദിന് ചാവക്കാട് തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പരിഹാരം കണ്ടെത്താന്‍ മാത്രം സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. പരാതി ലഭിച്ച ഉടന്‍തന്നെ കമ്മീഷന് അംഗം അഡ്വ ടിവി മുഹമ്മദ് ഫൈസല്‍ ഇടപെടുകയും എല്ലാ തടസ്സങ്ങളും ഉടനടിനീക്കി വസ്തു പോക്കുവരവ് നടത്തി നികുതി അടച്ച് പ്രശ്നത്തിന് പരിഹാരമാവുകയുമായിരുന്നു.
Discussion about this post