തിരുവനന്തപുരം: ജനങ്ങളുടെ സമാധനവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനായി എല്ലാ പോലീസ് സ്റ്റേഷനുകളും 2020 ഓടെ ജനമൈത്രി പോലീസ് സ്റ്റേഷനാക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അറിച്ചു.
സംസ്ഥാനത്ത് പോലീസില്‍ 15 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നത് ആലോചിക്കും എന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ് നൂറു സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും ഫയര്‍ഫോഴ്‌സിനെ നവീകരിക്കുമെന്നും ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍
*പ്രളയബാധിതരായ പട്ടികജാതി കുടുംബത്തിന് പ്രത്യേക സാമ്പത്തിക സഹായം.
*പ്രളയബാധിത മേഖലകളിലെ ഒബിസി വിഭാഗത്തിന് ബിസിനസ് നടത്താന്‍ പലിശ രഹിത വായ്പ.
*പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും ശാന്തിക്കാരെ നിയമിക്കും
*മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ പ്രതിജ്ഞാ ബദ്ധം.
*അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇരിപ്പവകാശം നല്‍കി
*ആലപ്പുഴ ,മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ഹാര്‍ബര്‍ എന്‍ജി. ഓഫീസ് സ്ഥാപിക്കും
*വൃദ്ധ പരിചരണത്തിനും ശിശു പരിപാലനത്തിനും കുടുംബശ്രീ കേന്ദ്രങ്ങള്‍ തുടങ്ങും
*മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിത കര്‍മസേന ശക്തിപ്പെടുത്തും
*ഖരമാലിന്യ സംസ്‌ക്കരണത്തിന് പ്രത്യേക പദ്ധതി
*എല്ലാ പോലീസ് സ്റ്റേഷനുകളും 2020 ഓടെ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍
*പോലീസില്‍ 15 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നത് ആലോചിക്കും
*സ്റ്റുഡന്റ് പോലീസ് കേഡറ്റ് നൂറു സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കും
*ഫയര്‍ഫോഴ്‌സിനെ നവീകരിക്കും
*ജല രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും
*സൗരോര്‍ജ പ്രോത്സാഹനത്തിന് പദ്ധതി
*നവകേരളം പദ്ധതി പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലൂന്നി നടപ്പാക്കുന്നു