കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇതിനു പുറമെ പഞ്ചായത്തുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും രോഗസാധ്യതയുള്ള മേഖലകളിലെ വീടുകളില്‍ സര്‍വ്വേയും രോഗം പടരാതിരിക്കാനുമുള്ള പരിശോധനകള്‍ നടത്താനും തീരുമാനം ആയി. കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്.
നിലവില്‍ വയനാട്ടില്‍ രണ്ട് പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ വാക്‌സിനുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കും.