തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാന ബജറ്റിന് തുടക്കം. പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. ‘എന്റെ പ്രസംഗം കേള്‍ക്കൂ എല്ലാത്തിനും അതില്‍ മറുപടി ഉണ്ടാകുമെന്ന’ ആമുഖത്തോടെയാണ് ഗവര്‍ണ്ണര്‍ ജസ്റ്റിസ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സര്‍ക്കാര്‍ മതേതരമാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
കേരളം നേരിട്ട പ്രളയത്തില്‍ നിന്ന് കര കയറാനും പ്രളയ സമയത്ത് സഹായം എത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും ഗവര്‍ണ്ണര്‍ നന്ദി പറഞ്ഞു. അതോടെപ്പം സഹായമായി എത്തിയ കേരള ജനതയ്ക്കും കൂട്ടായ്മകള്‍ക്കും വിദേശ മലയാളികള്‍ക്കും, സാലറി ചലഞ്ച് ഏറ്റെടുത്തവര്‍ക്കും, പോലീസ്, നേവി, എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എത്തിയവടെയെല്ലാം നന്ദി പറഞ്ഞാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ വന്‍ ബജറ്റ് സമ്മേളനം തുടങ്ങി; സര്‍ക്കാര്‍ മതേതരമെന്ന് ഗവര്‍ണ്ണര്‍, പല മേഖലകളിലും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം ബജറ്റ് സമ്മേളന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.