മലപ്പുറം: റോഡിന്റെ നാനാ ഭാഗങ്ങളില്‍ വാഹന പരിശോധനയുണ്ടെന്ന് അറിയിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ഫേസ്ബുക്ക് ലൈവില്‍ വന്ന യുവാവ് ഒടുവില്‍ അറസ്റ്റില്‍. നിലമ്പൂര്‍ കരുളായി പള്ളിപ്പടി സ്വദേശി ഫായിസിനെയാണ് അറസ്റ്റിലായത്. അടിപിടി കേസിനെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ സംഘത്തെയാണ് യുവാവ് ലൈവില്‍ വന്ന് വട്ടം ചുറ്റിച്ചത്.
കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ അടിപിടിക്കേസില്‍ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ കണ്ട് വാഹന പരിശോധനയ്ക്കെത്തിയ സംഘമാണെന്ന് തെറ്റിധരിക്കുകയായിരുന്നു. ഇതാണ് പേലീസിനും തലവേദനയായത്. ഇവിടെ അടുത്തുള്ള കെട്ടിടത്തില്‍ കയറി ഇയാള്‍ പോലീസിന്റെ ദൃശ്യങ്ങള്‍ അടക്കം ലൈവ് ചെയ്യുകയായിരുന്നു. പിന്നീട് ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈവില്‍ പോലീസിനെതിരെ അസഭ്യ കമന്റുകളും നിറഞ്ഞിരുന്നു.
ഇതോടെ കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിനും ഐടി ആക്ട് പ്രകാരവും ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. പോലീസിനെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.
Discussion about this post