ആലപ്പുഴ: പത്തൊന്‍പതുകാരനായ മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് അമ്മ പോലീസിനെ സമീപിച്ചു. ഡിസംബര്‍ ഒന്നിനാണ് ആലപ്പുഴ തിരുവന്‍വണ്ടൂര്‍ സ്വദേശി അഖില്‍ ജിത്തിനെ വീടിന് സമീപമുള്ള ആള്പ്പത്താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം തന്റെ മകന് ആത്മഹത്യ ചെയ്യില്ലെന്നും മകന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും അമ്മ രാധയുടെ ആരോപിക്കുന്നു.
മകന് ശത്രുക്കളില്ലെന്നും എന്നാല്‍ ആത്മഹത്യ ചെയ്യാനും മാത്രമുള്ള പ്രശ്നങ്ങള്‍ മകന്റെ ജീവിതത്തിലില്ലെന്നുമാണ് അമ്മ പറയുന്നത്. സംഭവത്തില്‍ പങ്കുള്ള മകന്റെ കൂട്ടുകാരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്നാണ് രാധയുടെ ആരോപണം.
Discussion about this post