ന്യൂഡല്‍ഹി: യുഡിഎഫിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബാക്കിയുള്ള നാല് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുത്ത് 16 സീറ്റില്‍ വിജയിക്കുമെന്നാണ് പ്രവചനം.
അതെസമയം ശബരിമല വിഷയം അനുകൂലമായി കണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു.
Discussion about this post