തൃശ്ശൂര്‍: ബാംഗ്ലൂരില്‍ നഴ്സായിരുന്ന തൃശ്ശൂര്‍ സ്വദേശിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജസ്റ്റിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുവഡോക്ടര്‍.
നഴ്സിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പൊതുബോധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് ബെബെറ്റോ തിമോത്തിയുടെ കുറിപ്പ്. നഴ്സ് ആണെന്നതും ജോലി ചെയ്തിരുന്നത് ബാംഗ്ലൂര്‍ ആണെന്നതിനാലുമാണ് വിമര്‍ശനങ്ങളുടെ ശൈലിമാറുന്നത്.
ബാംഗ്ലൂര്‍ എന്ന് പറയുന്ന സ്ഥലം ‘അഴിഞ്ഞാട്ടക്കാരികളായ’ സ്ത്രീകള്‍ക്ക് ‘ആര്‍മ്മാദ്ദിക്കാനുള്ള’ സ്വര്‍ഗ്ഗമാണെന്ന പൊതുബോധവും നൈറ്റ് ഡ്യൂട്ടിയുള്‍പ്പെടെ എടുക്കേണ്ടി വരുന്ന ‘നഴ്സുമാര്‍’ ‘അസമയത്ത്’ ജോലി ചെയ്യേണ്ടി വരുന്നവരായതിനാല്‍ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധവും ുപുലര്ത്തുന്നവരാണ് വിമര്‍ശിക്കുന്നത്.
ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത് ആസിഡ് ഒഴിച്ചാലും ആ ക്രൂരതയെ ഇത്തരത്തില്‍ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഈ നാട്ടില്‍ ആദ്യത്തെ അല്ലല്ലോ എന്നുെ ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇരക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്ക്കണമെങ്കില് വേട്ടക്കാരന് പുരുഷനാണെന്ന പ്രിവിലേജ് ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കുറിച്ചു.
Discussion about this post