കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കളെ അറസ്റ്റു ചെയ്യാനുള്ള പോലിസ് നടപടി ഹൈക്കോടതി തടഞ്ഞു. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എന്നിവരെ അറസ്റ്റു ചെയ്യാനുള്ള നടപടിയാണ് ഹൈക്കോടതി തടഞ്ഞത്.
നാമജപ റാലിയില്‍ പങ്കെടുത്ത 700 പേര്‍ക്കെതിരെ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തിരുന്നു. പ്രതികള്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു.
Discussion about this post