തിരുവനന്തപുരം: ചിലര്‍ക്ക് ചില ഡോക്ടര്‍മാരോട് പ്രത്യേക താത്പര്യം ഉണ്ടാകും… നമ്മള് അതിന് കൈപുണ്യം എന്ന് പറയും.. ഇവിടെ ഇതാ ഒരു അമ്മൂമ്മ ഡോക്ടറുടെ കഥ സോഷ്യല്‍ ലോകത്ത് വൈറലാകുന്നു.. അറിവിന്റെ ആഴവും അനുഭവ പരിചയവും മാത്രമല്ല ഈ മഹിളാ രത്നത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. രോഗികളോടുള്ള സ്നേഹപൂര്‍ണമായ സമീപനവും കരുതലുമൊക്കെയാണ്.
ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷിയമ്മാളാണ് ആ നന്മമനസിനുടമ. കുഞ്ഞുങ്ങള്‍ക്കൊപ്പം തമാശ പങ്കിട്ടും അവരുടെ കളിചിരികള്‍ക്കു കാതോര്ത്തുമൊക്കെയാണ് മീനാക്ഷിയമ്മാള്‍ ചികിത്സിക്കുന്നത്. ടിബി ലാല്‍ എന്ന വ്യക്തി ഫേസ്ബുക്ക് വഴി ഈ ഡോക്ടര്‍ അമ്മൂമ്മയെ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
കുഞ്ഞുങ്ങളുടെ തമാശകള്‍ക്കു കാതോര്‍ത്തു പൊട്ടിച്ചിരിക്കും. മരുന്നു കുറുപ്പടി പങ്കയുടെ കാറ്റില്‍ പറന്നുപോകാതിരിക്കാന്‍ കേറ്റിവയ്ക്കുന്ന മനോഹരമായ കടലാസുഭാരം (പേപ്പര്‍ വെയ്റ്റ്) ഏതെങ്കിലുമൊരു കുട്ടി വേണമെന്നു പറഞ്ഞാല്‍ മടിയേതുമില്ലാതെ വാല്‍സല്യത്തോടെ എടുത്തുകൊടുക്കും. ഈ അമ്മൂമ്മഡോക്ടര് ചികില്സിക്കുന്നത് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശുപത്രിയില്‍ മുറിയ്ക്കു ചുറ്റും എപ്പോഴും കുഞ്ഞുങ്ങളുടെ തിരക്ക്. സുഖക്കേടുള്ള കുഞ്ഞുങ്ങളുമായി അച്ഛനമ്മമാരുടെ മുഖത്തൊന്നും വലിയ ആധിയൊന്നും കണ്ടില്ല. അമ്മൂമ്മ ഡോക്ടറെയല്ലേ കാണിക്കുന്നത് എന്നാകും ചിന്ത. ഡോ. മീനാക്ഷിയമ്മാള്‍ എന്നാണു പേര്. സര്‍ക്കാര്‍സര്‍വീസില്‍ 1960 ല്‍ പ്രവേശിച്ചു. 1990 ല്‍ വിരമിച്ചു. 93 മുതല്‍ ശ്രീരാമകൃഷ്ണ ആശുപത്രിയിലുണ്ട്. പരിചയപ്പെടാനായതില്‍ സന്തോഷം പ്രിയപ്പെട്ട ഡോക്ടര്‍
Discussion about this post