കോട്ടയം: ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. ആര് മല്‍സരിക്കണെന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സീറ്റ് വിഭജന ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടാതെ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും കെപിസിസി അധ്യക്ഷനും ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളിയിട്ടില്ല. അതെസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post