പാവപ്പെട്ടവരോട് കരുണയില്ലാത്ത സര്‍ക്കാരാണിതെന്ന് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലോ യുഡിഎഫിലോ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: കാരുണ്യ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാവപ്പെട്ടവരോട് ഒരു കരുണയും ഇല്ലാത്ത സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. കാരുണ്യ പദ്ധതി ഉപേക്ഷിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലോ യുഡിഎഫിലോ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ഥി വിഭജനം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version