തൃശ്ശൂര്‍: ദൈവത്തെ സംരക്ഷിക്കാന്‍ മതത്തിന്റെ പേരില്‍ സംഘടിക്കുകയെന്ന ഏറ്റവും വലിയ ദുരന്തത്തിലേക്ക് കേരളം അധഃപതിച്ചുവെന്ന അഭിപ്രായവുമായി സംവിധായകന് കമല്‍. എല്ലാ മതങ്ങളും ആരാധനാലയങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ ‘എന്റെ മതം, എന്റെ ദൈവം മാത്രം’ എന്ന ചിന്തയിലേക്ക് മലയാളി തിരിച്ചുനടക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു.
മതിലകം പുന്നയ്ക്കബസാറില് തുടങ്ങിയ നമ്മുടെ പുന്നയ്ക്കബസാര്‍ സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടി ടൈസണ്‍ എംഎല്‍എ സാംസ്കാരികകേന്ദ്രം ഉ്ദഘാടനം ചെയ്തു. എന്യു ഹാഷിം അധ്യക്ഷനായി. മതിലകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇജി സുരേന്ദ്രന്, സുരേന്ദ്രന് മാങ്ങാട്ട്, ഹംസ കാക്കശ്ശേരി, മുജീബ്, സിസി ബാബുരാജ്, എംകെ സബീബ്, കെആര്‍ സഗീര്‍ തുടങ്ങിയവരും പ്രസംഗിച്ചു.
Discussion about this post