ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകല്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വാമി അഗ്‌നിവേശ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. സമരം നടത്തിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പടെ 5 കന്യാസ്ത്രീകളെ സ്ഥലം മാറ്റാന്‍ നടപടി ആയിരുന്നു. എന്നാല്‍ ഈ നടപടി തികച്ചും മനുഷ്യത്തരഹിതമാണെന്നും ഇടപെടണം എന്നാവശ്യപ്പെട്ടുമായിരുന്നു കത്ത്.
സിസ്റ്റര്‍ ആല്‍ഫി പള്ളശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവേളിയില്‍, സിസ്റ്റര്‍ ജോസ്ഫൈന്‍ വില്ലുന്നിക്കല്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവര്‍ക്കെതിരെയായിരുന്നു സ്ഥലംമാറ്റ ഉത്തരവ്. അതേസമയം ഈ നടപടി പ്രഥമദൃഷ്ട്യാ പ്രതികാര നടപടിയാണെന്ന് സ്വാമി കത്തില്‍ പറയുന്നു. ആക്രമിക്കപ്പെട്ട് ഇരയ്ക്ക് വേണ്ടി പൊതു സമൂഹത്തില്‍ ഇറങ്ങിയ ഇവരെ ജനങ്ങള്‍ ബഹുമാനിക്കുന്നു. സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശു ക്രിസ്്തു ലോകത്തെ പഠിപ്പിച്ചതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള താങ്കളുടെ പ്രതിബദ്ധതയില്‍ എനിക്ക് വിശ്വാസമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഇടപെടണമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം എന്നും മാര്‍പാപ്പയ്ക്ക് അയച്ച കത്തില്‍ സ്വാമി അഗ്‌നിവേശ് ആവശ്യപ്പെടുന്നു. ആരോപണവിധേയനായ വ്യക്തിയോട് മൃദു സമീപനം സ്വീകരിക്കുന്ന കത്തോലിക്ക സഭ, ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഗ്‌നിവേശ് കുറ്റപ്പെടുത്തുന്നു. ഈ മാസം 21നാണ് കത്ത് അയച്ചിരിക്കുന്നത്.