തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മികുക എന്നതാണ് സഭയിലെ മുഖ്യ വിഷയമാകുക. കേന്ദ്ര ബജറ്റിനു ഒരു ദിവസം മുന്‍പേയാണ് ഇത്തവണ സംസ്ഥാന ബജറ്റ്.
ധനാഭ്യര്‍ഥന പാസാക്കി ഫെബ്രുവരി ഏഴിന് സഭ പിരിയും. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന് ബജറ്റ് ആയത് കൊണ്ട് തന്നെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഭരണപക്ഷവും വിമര്‍ശിക്കാന്‍ പ്രതിപക്ഷവും മത്സരികും. ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷമുള്ള ആദ്യ സഭാ സമ്മേളനം എന്ന പ്രത്യേകത കൂടി ഉണ്ട് പതിന്നാലാം കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനത്തിന്. ശബരിമല സ്ത്രീ പ്രവേശനമാകും സര്‍ക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ ആയുധം.
അതെസമയം വനിതാ മതിലിന്റെ വിജയവും നവോത്ഥാന പ്രവര്‍ത്നങ്ങളുടെ തുടര്ച്ചയെക്കെയാണ് സര്‍കാര്‍ ഉന്നയിക്കുന്ന വിജയക്കഥ. ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങള്‍ ഉള്ളതിനാല്‍ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും.
Discussion about this post