തൃശ്ശൂര്‍: 2017ലെ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ്റൂര്‍ രവിവര്‍മ്മ, കെഎന്‍ പണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാ അംഗത്വം ലഭിച്ചു. കെ അജിത, പഴവിള രമേശന് എന്നിവരുള്‍പ്പെടെ അഞ്ച് പേരെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്കി ആദരിക്കും. വിജെ ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിനാണ് മികച്ച നോവലിനുള്ള പുരസ്കാരം. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകമാണ് മികച്ച ചെറുകഥ. വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. കെഎന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മ്മയ്ക്കും വിശിഷ്ടാംഗത്വം നല്കി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും നല്‍കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പഴവിള രമേശന്, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ. കെജി പൗലോസ്, കെ അജിത, എംപി പരമേശ്വരന്, സിഎല്‍ ജോസ് എന്നിവര്‍ക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപയും പ്രശ്സ്തി പത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് കനകശ്രീ പുരസ്ക്കാരം. മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പി പവിത്രന്റെ പുസ്തകത്തിന് ഐസി ചാക്കോ പുരസ്കാരവും ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന് പുരസ്കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസിനുമാണ്.
ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്കാരത്തിന് ശീതള്‍ രാജഗോപാല്‍ അര്‍ഹയായി. മറ്റ് പുരസ്ക്കാരങ്ങള്‍ വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്സിസം ലൈംഗികത സ്ത്രീപക്ഷം എന്ന പുസ്തകത്തിനും വൈദിക സാഹിത്യത്തിനുള്ള കെ.ആര് നമ്പൂതിരി പുരസ്കാരം പി.കെ ശ്രീധരന്റെ അദ്വൈതശിഖരവും അര്‍ഹമായി
മറ്റ് പുരസ്ക്കാരങ്ങള്‍ മികച്ച നാടകം എസ് വേണുഗോപാലന്‍ നായരുടെ സ്വദേശിഭിമാനി, സാഹിത്യവിമര്‍ശനത്തിനുള്ള പുരസ്ക്കാരം കല്‍പ്പറ്റ നാരായണന്റെ കവിതയുടെ ജീവചരിത്രമാണ്. സിവി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ ആണ് മികച്ച യാത്ര വിവരണം. വിആര്‍ സുധീഷിനാണ് മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം. കുറുക്കന്മാഷിന്റെ സ്കൂള്‍ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
Discussion about this post