തിരുവനന്തപുരം: രണ്ട് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 23 വരെ ശക്തമായ മഴ പല പ്രദേശങ്ങളിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് .
തുലാവര്‍ഷത്തിന്റെ വരവ് വരെ മഴ കുറയാന്‍ സാധ്യ ഉണ്ട് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .വടക്കു കിഴക്കു നിന്നുള്ള കാറ്റ് ശക്തമായാല്‍ മാത്രമേ തുലാവര്‍ഷ മഴയുടെ വരവ് പറയാന്‍ സാധ്യമാകുകയുള്ളു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു .
ഒപ്പം മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി .ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദം ഉണ്ടായതുകൊണ്ടാണ് ഇത്തവണത്തെ തുലാവര്‍ഷ മഴയുടെ വരവ് വൈകിയത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു .