കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയിരുന്നെന്നും എന്നാല്‍ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായെന്നും സുധാകരന് പറഞ്ഞു.
‘ഇരട്ടച്ചങ്കന് മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സിപിഎമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന് മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ‘ എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
നേരത്തെയും കെ സുധാകരന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ വിവാദമായിരുന്നു. ആര്‍ത്തവം ശാരീരിക അശുദ്ധി തന്നെയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.
Discussion about this post