പാലക്കാട്: പാലക്കാട് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന കളക്ടറേറ്റ് ഉപരോധത്തിനിടയില്‍ സംഘര്‍ഷം.സംഭവത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് പരിക്കേറ്റു. ഉപരോധത്തിന് എത്തിയ പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി കളക്ടറെ തള്ളിയിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിനെതിരായ തുടര്സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റും, കളക്ടറേറ്റുകളും ഉപരോധിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി രാവിലെ 9 മണിയോടെ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്നില്‍ എത്തിച്ചേരുകയും കളക്ടറേറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും ഉപരോധിക്കുകയും ചെയ്തു. കളക്ടറേറ്റിനോട് ചേര്‍ന്നുള്ള ജില്ലാ കോടതി കോമ്പൗണ്ടിലേക്ക് മാത്രമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആളുകളെ കടത്തിവിട്ടിരുന്നത്.
Discussion about this post