വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും നടപടി സ്വീകരിക്കാനൊരുങ്ങി സഭ. ഫെബ്രുവരി 6 നകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി. രണ്ടാമത്തെ മുന്നറിയിപ്പാണ് ലൂസി കളപ്പുരയ്ക്ക് ലഭിക്കുന്നത്.
അതേസമയം വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് സിസ്റ്ററിന് നല്കിയ മുന്നറിയിപ്പ്. മുന്‍ ആരോപണങ്ങളേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പുതിയ കത്തിലുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, മഠത്തില്‍ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങള്‍. തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.
Discussion about this post