കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെന്‍ഷനും പരിഗണിക്കണം എന്ന് ഹൈക്കോടതിയുടെ വിധിക്കെതിരെ കെഎസ്ആര്‍ടിസി നല്കിയ അപ്പീല്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.
ജസ്റ്റിസ് എകെ സിക്രി, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ അപേക്ഷയും കോടതിയുടെ പരിഗണനയില്‍ എത്തുന്നണ്ട്.
Discussion about this post