കൊച്ചി: നവോത്ഥാനത്തിന്റെ മറ്റൊരു പടികൂടി കയറാന്‍ സിപിഎം. ലോക്സഭാ സീറ്റിലേക്ക് കൂടുതല്‍ വനിതകളെ ഉള്‍പ്പെടും. കഴിഞ്ഞ മത്സരത്തില്‍ കണ്ണൂര്‍, മലപ്പുറം മണ്ഡലങ്ങളില്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ എറണാകുളം, പാലക്കാട് എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ക്കൂടി വനിതകളെ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറിനെ എറണാകുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിടെ ചലച്ചിത്രതാരം റീമാ കല്ലിങ്കലിനെ മല്‍സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ താല്‍പര്യം നിലനില്‍ക്കേയാണ് സീന ഭാസ്‌കറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നത്. എറണാകുളത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി കെവി തോമസിന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
അതേസമയം പാലക്കാട് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ഗിരിജാ സുരേന്ദ്രന്റെ പേരാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മാത്രമല്ല കണ്ണൂരില്‍ പി സതീദേവിയും മല്‍സരരംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. എറണാകുളത്ത് സിന്ധു ജോയിയെ മല്‍സരിപ്പിച്ചുകൊണ്ട് നേരത്തെ സിപിഎം പരീക്ഷിച്ചിട്ടുള്ളതാണ്. മികച്ച മത്സരമാണ് അന്നു സിന്ധു കാഴ്ചവച്ചത്.