കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം രാവിലെ 11.30 ന് എറണാകുളം രവിപുരത്തെ പൊതുശ്മശാനത്തില്‍ നടക്കും. എഴുത്തികാരിയായിരുന്ന കെ കല്യാണിക്കുട്ടിയമ്മയുടെ മകനാണ് അദ്ദേഹം.
ഡല്‍ഹിയില്‍ ലിങ്ക് എന്ന മാഗസിനിലാണ് ഗോപിനാഥ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് പാട്രിയോട്ട്, ഹോങ്കോംഗിലെ മോണിംഗ് പോസ്റ്റ്, ഹോങ്കോംഗ് സ്റ്റാന്‍ഡേര്‍ഡ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, ഡെക്കാണ് ഹെറാള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. മാഗസിന് പത്രപ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പരിചയം അദ്ദേഹത്തിനുണ്ട്.
Discussion about this post