കൊച്ചി: ബംഗളൂരുവിലെ മലയാളി നഴ്സിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്ലിയയെയാണ് നാലുമാസം മുമ്പ് പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസ് ക്രൈംബ്രാഞ്ചിന് കൈ മാറിയതിന് പിന്നാലെയാണ് ജസ്റ്റിന് കീഴടങ്ങിയത്.
ഇയാളെ കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ഓഗസ്റ്റ് 25 ന് തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ആന്ലിയായെ കാണാതായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം ആലുവയില്‍ പെരിയാറിന്റെ തീരത്ത് കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആന്‍ലിയായുടെ പിതാവ് ഫോര്‍ട്ടുകൊച്ചി സ്വദേശി ഹൈജിനാസ് കൊലപാതക കുറ്റമാണ് ജസ്റ്റിനെതിരെ ആരോപിച്ചത്. തൃശൂര്‍ പോലീസ് കമ്മിഷണര്‍ക്ക് ഇദ്ദേഹം പരാതിയും നല്കി. അന്വേഷണത്തില്‍ ആന്ലിയായുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
ജസ്റ്റിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം എന്നിവ ചുമത്തി കേസെടുത്തതോടെയാണ് ഇയാള്‍ കീഴടങ്ങിയിരിക്കുന്നത്.
Discussion about this post