തൃശ്ശൂര്‍: ‘രഘുപതി രാഘവ രാജാ റാം…പതീത പാവന സീതാറാം…’ പശ്ചാത്തലത്തില്‍ പാട്ടു മുഴങ്ങുന്നു, സ്റ്റേജിലേക്ക് കുഞ്ഞ് ബാപ്പുജി പതിയെ നടന്ന് വരികയാണ്. കയ്യില്‍ ഊന്നുവടി, മൊട്ടത്തല, തറ്റുടുത്ത മുണ്ട് ബാപ്പുജിയുടെ രൂപലാവണ്യമെല്ലാം ഒത്തിണങ്ങിയിട്ടുണ്ട്.
എന്നാല്‍ സ്റ്റേജിന്റെ മുന്നിരയിലേക്കെത്തിയപ്പോള് ഗാന്ധിയപ്പൂപ്പന്റെ മട്ട് മാറി. തൊട്ടുമുന്നില്‍ അമ്മയെ കണ്ടതോടെ കയ്യിലിരുന്ന വടിയൊക്കെ പാതിവഴിയിലേക്ക് വച്ചു പടിച്ചു.
ചിരിപടര്‍ത്തുന്ന കുഞ്ഞ് ബാപ്പുജിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഏതോ സ്കൂളില്‍ നടന്ന ഫെസ്റ്റിലാണ് ബാപ്പുജിയുടെ കലാപരിപാടികള്‍ അരങ്ങേറിയതെന്ന് വ്യക്തം.
കുസൃതിനിറഞ്ഞ മുഖവും കള്ളച്ചിരിയുമായെത്തിയ കുഞ്ഞ് ബാപ്പുജിയെ സൈബര്‍ലോകം ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post