കൊച്ചി: കെഎസ്ആര്‍ടിസിയെ താക്കീത് ചെയ്ത് ഹൈക്കോടതി. എല്ലാ കണക്കുകളില്‍ കൃത്യത വേണമെന്നും കാര്യങ്ങള്‍ സുതാര്യമായിരിക്കണമെന്നും കോടതി പറഞ്ഞു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കെഎസ്ആര്‍ടിസി ആരെയാണ് പേടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
എം പാനലുകാരെ മാറ്റിനിര്‍ത്തിയിട്ടും കെഎസ്ആര്‍ടിസി സുഗമമായി ഓടുന്നില്ലേ എന്നും കോടതി ചോദിച്ചു. റെക്കോഡ് കളക്ഷന്‍ വരെ ഉണ്ടായെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ മറുപടി. ഒരു ബസിന് അഞ്ച് കണ്ടക്ടര്‍മാരെന്ന അനുപാതത്തില്‍ ജീവനക്കാര്‍ ഉണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു.
ഇനിവരുന്ന ഒഴിവുകള്‍ പിഎസ്സിയെ അറിയിക്കും. പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
Discussion about this post