ആലപ്പാട്: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ കരിമണല്‍ കടത്തുകാരെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുമേഖലാ സ്ഥാപനങ്ങളായ ഐആര്ഇയെയും കെഎംഎംഎല്ലിനെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
സേവ് ആലപ്പാടെന്നതിനെ അംഗീകരിക്കാം. പക്ഷേ ഖനനം പൂര്‍ണമായും നിര്‍ത്താനാകില്ല. സമരത്തിന് പിന്നിലെ ബാഹ്യ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം. കരിമണല്കടത്ത് മാഫിയയാണ് സമരത്തിന് പിന്നില്‍. ആലപ്പാട് ഒരു സെന്റ് ഭൂമി പോലും കഴിഞ്ഞ 25 വര്‍ഷമായുള്ള ഖനനം മൂലം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സീ വാഷിംഗ് നിര്ത്തിയാല്ഐആര്ഇയും കെഎംഎംഎല്ലും അടച്ചു പൂട്ടേണ്ടി വരും. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഏകപക്ഷീയമാകാതെ തൊഴിലാളികളുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആലപ്പാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം വ്യവസായങ്ങള്‍ കൂടി സംരക്ഷിക്കണമെന്നതാണ് തൊഴിലാളി സംഘടകളുടെ നിലപാടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം 83 ദിവസം പിന്നിട്ടിരിക്കയാണ്. സമരം ശക്തമായതോടെ സീ വാഷിംഗ് നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ഷിബു ബേബി ജോണ്‍ രംഗത്ത് വന്നത്.
Discussion about this post