തിരുവനന്തപുരം: നെടുമങ്ങാട് ബോംബേറ് കേസില്‍ കൂട്ടുപ്രതി അറസ്റ്റില്‍. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസിലാണ് മുഖ്യപ്രതിയുടെ കൂട്ടാളിയായ യുവാവാണ് അറസ്റ്റിലായത്.
മുഖ്യപ്രതി പ്രവീണിനൊപ്പം ബോംബെറിയാനുണ്ടായിരുന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ കേസില്‍ പോലീസ് അന്വേഷണം ത്വരിതമാക്കിയതിനു പിന്നാലെയാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
Discussion about this post