ന്യൂഡല്‍ഹി; ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായി മത്സരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും കണ്ണന്താനം പറഞ്ഞു.
അതേസമയം, പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില് തനിക്ക് മത്സരിക്കാന്‍ എതിര്‍പ്പില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ഒ രാജഗോപാലിന് ശേഷം കേരളത്തില്‍ നിന്ന് ബിജെപി മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെയാളാണ് അല്‍ഫോണ്‍സ് കണ്ണന്താനം. നിലവില്‍ സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
Discussion about this post