കൊച്ചി: മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും മുന്നറിയിപ്പുമായി ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ്. അമൃതാനന്ദമിയിയുടെ ബ്രഹ്മചര്യത്തെ പരിഹസിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സന്യാസ സമൂഹത്തിനു എതിരായ ഈ നിലപാട് തുടര്‍ന്നാല്‍ വിശ്വാസികള്‍ കൈയും കെട്ടി നോക്കി ഇരിക്കില്ല. ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു മുന്നറിയിപ്പ്.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കവല ചട്ടമ്പികളെപ്പോലെ പെരുമാറുന്നുവെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. മാതാ അമൃതാനന്ദമയി സര്‍ക്കാരിനേക്കാള്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയാണ്. ഈ നിലപാട് തുടര്‍ന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനം ശരണം വിളിയില്‍ ആയിരിക്കുമെന്നും പികെ കൃഷ്ണദാസ് തുറന്നടിച്ചു.
ശബരിമലയ്ക്ക് ശേഷം ശിവഗിരിയെ തകര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് കൃഷ്ണദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നീട് മറ്റു ക്ഷേത്രങ്ങള്‍, മുസ്ലീം ആരാധനാലയങ്ങള്‍, അതിനുശേഷം ക്രൈസ്തവ ആരാധനാലയങ്ങള്‍ എന്ന ക്രമത്തില്‍ തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.
Discussion about this post