തിരുവനന്തപുരം: ശരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത് സവര്‍ണലോബികള്‍. ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണ് ഇതിന് പിന്നില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്.
സമരം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണെങ്കില്‍ എസ്എന്‍ഡിപിയോട് കൂടി ആലോചിക്കണമായിരുന്നു. ടിപി സെന്‍കുമാറിനെ കാട്ടി എസ്എന്‍ഡിപി പ്രാതിനിധ്യം പറയേണ്ട. സര്‍ക്കാരിന് അപചയമില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇനി വരുന്ന വിധിയെങ്കിലും അംഗീകരിച്ച് സമാധാനത്തിന് തയാറാകണം. താന്‍ നിലപാട് മാറ്റിയിട്ടില്ല, ഉള്ളതേ പറയൂ, താന്‍ ഒത്തുപറയാറില്ല. പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമുണ്ട്. മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും, പുത്തരിക്കണ്ടത്ത് അതാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വനിതകള്‍ കയറിയതിന് ശേഷം പിഴവുകള്‍ പറ്റിയിട്ടാണ്ടാകാം എന്നാല്‍ പിണറായി വിജയന്റെ തീരുമാനമാണെന്ന് ഇതിന് പിന്നില്‍ എന്ന് പറയുന്നത് ശരിയല്ല. മാത്രമല്ല സമരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യേണ്ട പലതുമില്ലേ..? ഈ കൊല്ലത്തുപോലും ഈഴവനെ വിളക്കെടുപ്പിക്കാത്ത അമ്പലങ്ങളുണ്ട്. മൂന്ന് ശാന്തിമാരെ പോടാ എന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരു പരിഗണനയും ഇല്ല. ഏത്രയോ കീഴ്വഴക്കങ്ങള് മാറേണ്ടതുണ്ട്. ക്ഷേത്രങ്ങളിലെല്ലാം സവര്‍ണ്ണ ആധിപത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബിഡിജെഎസുമായി ഒരു ബന്ധവുമില്ല. തനിക്ക് പല തെറ്റും പറ്റിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്ന ഹെലികോപ്റ്ററില്‍ വരെ താന്‍ പോയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. വിദ്വേഷവുമില്ല. ഇന്ത്യയില്‍ മോഡി തന്നെ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ചാക്കിടാന്‍ അദ്ദേഹം മിടുക്കനാണ് എന്ന് തെളിഞ്ഞതാണ്. മോഡിക്ക് ഒരു പ്രസക്തിയുണ്ട്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Discussion about this post