തൊടുപുഴ: വിലയിടിവ് കാരണം സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്തരേന്ത്യയിലെ ശൈത്യവും കാലം തെറ്റി പൈനാപ്പിള്‍ പഴുക്കുന്നതുമാണ് വിലയിടിവിന് കാരണം.
സംസ്ഥാനത്തെ മിക്ക തോട്ടങ്ങളിലും പൈനാപ്പിള്‍ പഴുത്ത് കിടക്കുന്ന അവസ്ഥയാണ്. നൂറ്റിയിരുപത് ദിവസം കൊണ്ട് മൂത്ത് പഴുക്കേണ്ടവ പത്തു ദിവസം മുമ്പ് തൊട്ടേ പഴുക്കുന്നതാണ് കാരണം. അതനുസരിച്ച് ആവശ്യക്കാരെത്താത്തതിനാല്‍ കൃഷിയുടെ മുടക്കുമുതല്‍ പോലും വിലയായിപ്പോള്‍ പൈനാപ്പിള്‍ കര്ഷകന് കിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രധാന വിപണിയായ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം മൂലം പൈനാപ്പിളിന്റെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ കൊണ്ട് പഴുക്കാവുന്ന പരുവത്തിലുളളവയ്ക്ക് പകരം പഴുത്തവ കയറ്റിയയക്കാന്‍ കഴിയില്ലെന്നതും പ്രതിസന്ധിക്കു കാരണമായുണ്ട്.
Discussion about this post