പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടുമുറ്റത്തെ തൊഴുത്തില്‍ കവീട്ടുമുറ്റത്തെ തൊഴുത്തില്‍ കെട്ടിയ കറവപ്പശുവിന്റെ വാല് കീരി കടിച്ചു മുറിച്ചു. ചക്കിട്ടപാറ ചെങ്കോട്ട കൊല്ലി കോളനിക്ക് സമീപം ക്ഷീരകര്ഷകന് തൂങ്കുഴിയില്‍ ജോസിന്റെ ജഴ്സി പശുവിന്റെ വാലാണ് കീരി പൂര്‍ണമായും കടിച്ചുമുറിച്ചത്.
ഞായറാഴ്ച കാലത്തായിരുന്നു സംഭവം. പശുവിനെ കറന്നു വീട്ടുകാരി പാല് അടുക്കളയില്‍വെച്ചു തിരിച്ച് തൊഴുത്തില്‍ എത്തിയപ്പോഴാണ് കീരി ഓടിപ്പോകുന്നത് കണ്ടത്. നോക്കിയപ്പോള്‍ പശുവിന്റെ പാല് മുറിഞ്ഞ കിടക്കുന്നതായിരുന്നു. 14 ലിറ്ററിലധികം പാല് ലഭിക്കുന്ന ഈ പശുവിന് അരലക്ഷത്തോളം വിലവരും.
വിഷപ്പാമ്പുകളെയാണ് പൊതുവെ കീരി രണ്ടായി കടിച്ചു മുറിക്കാറുണ്ട്. നീണ്ട വാല് കണ്ട് പാമ്പാണെന്ന് കരുതി മുറിച്ചതാകുമെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച ചക്കിട്ടപാറ മൃഗാശുപത്രിയില്‍ ഡോക്ടറില്ലാത്തതുകാരണം പശുവിന് ചികിത്സ ലഭ്യമാക്കിയിട്ടില്ല. രക്തം ഒഴുകിപ്പോകാതിരിക്കാന്‍ തത്ക്കാലം പച്ചമരുന്നുകള്‍ വെച്ചുകെട്ടിയിരിക്കുകയാണ്. വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയ മലയോരകര്‍ഷകര്‍ക്ക് ഇതോടെ കീരികളും ഭീഷണിയായി മാറിയിരിക്കുകയാണ്.
Discussion about this post