തിരുവനന്തപുരം: സൂര്യഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലോകറെക്കോഡ് ലക്ഷ്യമിട്ട് സജ്ന വിനീഷ് നടത്തുന്ന കച്ചേരി ശ്രദ്ദേയമാകുന്നു. 37 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഗീതകച്ചേരി ഇന്ന് രാത്രി അവസാനിക്കും. സംഗീതാധ്യാപികയായ സജ്ന അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്റിന് വേണ്ടി തന്റെ കച്ചേരി സമര്‍പ്പിച്ചു.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പതിനെട്ട് കച്ചേരികളാണ് ആലപിക്കുന്നത്. ഉപകരണങ്ങള്‍ക്കുള്ള ഇടവേള പോലുമില്ലാതെ ഇത്ര നീണ്ട സമയം കച്ചേരി നടത്തുക എന്നത് ചെറിയ കാര്യമല്ലെന്ന് വയലിനിസ്റ്റായ അജിത്ത് പറയുന്നു.
36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കച്ചേരി നടത്തിയതിനാണ് നിലവിലെ ലോകറെക്കോര്‍ഡ്. നര്‍ത്തകി കൂടിയായ സജ്ന നിലവില്‍ ഓമനക്കുട്ടി ടീച്ചറുടെ വിദ്യാര്‍ത്ഥിനിയാണ്.
Discussion about this post