തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിന ചൊല്ലി ഐഎഎസ് ഐപിഎസ് എന്നീ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം രൂക്ഷം. തിരുവനന്തപുരം, കൊച്ചി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാവുകയാണ് പുതിയ പ്രശ്നങ്ങള്‍.
പോലീസിലെ നിലവിലുള്ള ഭരണ സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്താനായിരുന്നു ഡിജിപിയുടെ ശുപാര്‍ശ. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം ഈ നീക്കത്തിന് തിരിച്ചടിയായി.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ കമ്മീഷണറേറ്റ് സ്ഥാപിക്കാനായിരുന്നു നിര്‍ദ്ദേശം. നിലവില്‍ ഐജിമാര്‍ക്ക് കീഴിലെ നാല് റെയ്ഞ്ചുകളില്‍ പകരം ഡിഐജിമാരെ നിയമിക്കുക, ദക്ഷിണ- ഉത്തരമേഖലകളില്‍ ക്രമസമാധാനം ചുമതല എഡിജിപിമാര്‍ക്ക് പകരം രണ്ട് ഐജിമാര്‍ക്ക് നല്‍കുക, ഡി ജി പിക്കു താഴെ ക്രമസമാധാന ചുമതലയില്‍ ഒരു എഡിജിപിയെ നിയമിക്കുക എന്നിവയായിരുന്നു ശുപാര്‍ശ.
എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ വാളെടുക്കുന്നത് ഇവിടെയാണ്..
ഡിജിപി നിര്‍ദേശ പ്രകാരം കമ്മീഷണറേറ്റ് നിലവില്‍ വരുമ്പോള്‍ ജില്ലാ കളക്ടര്‍മാരുടെ കൈവശമുള്ള മജിസ്റ്റീരിയില്‍ അധികാരങ്ങള്‍ കൂടി ഐജിക്ക് കൈമാറേണ്ടിവരും. എന്നാല്‍ ഈ അധികാരം വിട്ടുനല്‍കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തയ്യാറല്ല.
ചീഫ് സെക്രട്ടറിയും, ആഭ്യന്തരസെക്രട്ടറിയും ഡിജിപിയും യോഗം ചേര്‍ന്നെങ്കിലും അനുരജ്ഞനാമുണ്ടാക്കാനായില്ല. ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു നഗരങ്ങളില്‍ നടപ്പാക്കി കഴിഞ്ഞ മാതൃക ചൂണ്ടികാട്ടി ഡിജിപി വീണ്ടും സര്‍ക്കാറിന് കത്തയച്ചു. പക്ഷെ തര്‍ക്കം രൂക്ഷമായാതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ അന്തിമ തീരുമമാനമെടുക്കാന് കഴിഞ്ഞിട്ടില്ല.
നാലു വര്‍ഷം മുമ്പ് കമ്മീഷണറേറ്റ് സ്ഥാപിക്കാനായി മന്ത്രിസഭാ യോഗം തീരുമാനിച്ച് ഉത്തരവിറങ്ങിയതാണ്. ഇതേ തര്‍ക്കമാണ് കമ്മീഷണറേറ്റ് വൈകിപ്പിച്ചത്. എന്നാല്‍ കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഐപിഎസുകാരുടെ ശക്തമായ നിലപാടാണ് വീണ്ടും ചര്‍ച്ചകള്‍ സജീവമാക്കിയത്. കമ്മീഷണറേറ്റ് ഒഴികെ മറ്റ് ശുപാര്‍ശകളെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് നടപ്പാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഉത്തരമേഖല എഡിജിപിയുടെ കസേരയില്‍ മാസങ്ങളായി ആരുമില്ല. മനോജ് എബ്രഹാമിന് സ്ഥാന കയറ്റം ലഭിച്ചതോടെ തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെയും കസേര ഒഴിഞ്ഞു. രണ്ടിലും ഇപ്പോള്‍ അധിക ചുമതലയാണ് ഉദ്യോഗസ്ഥര്‍ വഹിക്കുന്നത്.
Discussion about this post