വെള്ളറട: സ്ത്രീകളുടെ അയല്‍കൂട്ടത്തില്‍ നിന്ന് അംഗങ്ങളെ പറ്റിച്ച് ബാങ്കില്‍നിന്നും പണം തട്ടിയെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ റൂറല്‍ ഡവലപ്മെന്റ് (ഐആര്‍ഡി) എന്ന സ്ഥാപനമാണ് കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുത്തിരിക്കുന്നത്. എന്നാല്‍ വായ്പ എടുത്ത് തിരിച്ചടവ് നടത്തിയിട്ടില്ല.
അതേസമയം ബാങ്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സിന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് വീട്ടമ്മമാര്‍ ചതിയെ കുറിച്ച് മനസിലാക്കുന്നത്. എന്നാല്‍ അതുവരെ ഉണ്ടായതൊന്നും വീട്ടമ്മമാര്‍ക്ക് അറിവില്ലതാനും. വായ്പ തരപ്പെടുത്തി കൊടുക്കാമെന്നു വാക്കുകൊടുത്ത് വീട്ടമ്മമാരില്‍നിന്നും രേഖകള്‍ വാങ്ങിയാണ് സ്ഥാപനം സ്ത്രീകളെ ചതിച്ചത്.
എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ ചിലര്‍ക്ക് ഒരു തവണ വായ്പ തരപ്പെടുത്തി കൊടുത്തു. ഇത് വീട്ടമ്മമാര്‍ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് വീട്ടമ്മമാര്‍ അറിയാതെ തന്നെ സ്ഥാപനം വായ്പകളെടുത്തുവെന്നാണ് ആരോപണം. ഇതേവരെ വായ്പ എടുക്കാത്തവര്‍ പോലും ഇപ്പോള്‍ ബാങ്കിന്റെ കണക്കില്‍ കടക്കാരാണ്.
Discussion about this post