കൊച്ചി: കേരളത്തിലെ തുടര്‍ച്ചയായ ഹര്‍ത്താലുകളും പൊതുമുതല്‍ നശിപ്പിക്കലും കേരളത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. തെറ്റിനെതിരെ പ്രതിഷേധമാകാം എന്നാല്‍ ഭരണഘടനയിലും ജനാധിപത്യത്തിലും ഊന്നി നിന്നുള്ള പ്രതിഷേധമാണ് വേണ്ടത്. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post