കോഴിക്കോട്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിരിച്ച് വിട്ട എംപാനല്‍ ജീവനക്കാര്‍, സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. സമരം നടത്തുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്ന് പുറത്തായ താത്ക്കാലിക ജീവനക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് നടക്കുന്നത്. പ്രശ്നം സങ്കീര്‍ണമാണ്. സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് കോടതി വ്യാഖ്യാനിച്ചേക്കാം. സമരം നടത്തുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും എകെ ശശീന്ദ്രന് പറഞ്ഞു.
Discussion about this post