രണ്ടാം ക്ലാസിലെ ഒരു കുട്ടിയുടെ ഉത്തരപേപ്പറാണിത്. അക്ഷരം ക്രമപ്പെടുത്തി വാക്കുകളുണ്ടാക്കാനുള്ള ചോദ്യം ഇങ്ങനെ..ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധികൃതര്‍ ഉദ്ദേശിച്ച ഉത്തരം. എന്നാല്‍ കുട്ടി എഴുതിരിക്കുന്നത് കബാലി എന്നാണ്.
എന്നാല്‍ ക്രമപ്പെടുത്തിയ അക്ഷരങ്ങള്‍ ക്രമമായത് കൊണ്ട് തന്നെ ടീച്ചര്‍ ഉത്തരത്തിന് നേരെ തെറ്റെന്ന് രേഖപ്പെടുത്തിയിട്ടില്ല. പകരം വൃത്തത്തില്‍ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.
Discussion about this post