തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന തിരുവനന്തപുരത്തെ അയ്യപ്പഭക്ത സംഗമത്തിനിടെയിലെ ചിരിപടര്‍ത്തിയ മാതാ അമൃതാനന്ദമയിയുടെ പ്രസംഗത്തെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍മീഡിയ. അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അയ്യപ്പന് ജയ് വിളിച്ചാണ് അമൃതാനന്ദമയി ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.
ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു അമൃതാനന്ദമയിയുടെ പ്രസംഗം. പിണറായിയെ കാണുമ്പോള്‍ ശരണം വിളിക്കും. അയ്യപ്പന് ആണെങ്കിലോ ജയ് വിളിക്കും, കലികാലം എന്നുപറഞ്ഞാണ് അമൃതാനന്ദമയിയെ പലരും ട്രോളുന്നത്.
”സമുദ്രത്തിലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തിന് സമയാസമയം ഭക്ഷണം കൊടുക്കണം, വെള്ളം മാറ്റിക്കൊടുക്കണം, ഓക്സിജന്‍ കൊടുക്കണം. സമുദ്രജല മത്സ്യത്തിന് ഇത്തരം നിബന്ധനകള്‍ ഒന്നുമില്ല.
നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള്‍ വേറെ വെള്ളത്തില്‍ കുളിക്കണം.” തുടങ്ങിയ പരാമര്‍ശങ്ങളും ട്രോളന്മാര്‍ക്ക് ചാകരയായിരിക്കുകയാണ്.
കടപ്പാട്: ഐസിയു, ട്രോള്‍ റിപ്പബ്ലിക്
Discussion about this post