മലപ്പുറം: തലയില്‍ ഷാള്‍ ഇട്ട് ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതിയെ തടഞ്ഞതായി പരാതി.പാലക്കാട് സ്വദേശി അഞ്ജനയ്ക്കാണ് ഈ ദുരനുഭവം. മലപ്പുറം പെരിന്തല്മണ്ണയ്ക്കടുത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം. സുഹൃത്തുക്കളുടെ ഒപ്പം അഞ്ജന ക്ഷേത്രത്തിലെത്തിയപ്പോള്‍ കുറച്ചു പേര് ചേര്‍ന്ന് തടയുകയായിരുന്നു.
തലയില്‍ തുണിയിട്ടെന്ന പേരു പറഞ്ഞായിരുന്നു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് അഞ്ജന പറയുന്നു. താന്‍ ഹിന്ദുവാണെന്ന് അറിയിച്ചിട്ടും വിശ്വാസിയാണെന്നതിന് തെളിവ് സമര്‍പ്പിക്കാന്‍ ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.സംഭവം ഫേസ്ബുക്ക് ലൈവിലൂടെ അഞ്ജന ലോകത്തെ അറിയിക്കുകയായിരുന്നു.
എന്നാല്‍ സംഭവം ചോദ്യം ചെയ്തതിന് തനിക്കെതിരെ ചിലര്‍ അസഭ്യവര്‍ഷം നടത്തിയെന്നും അഞ്ജന പറയുന്നു. ചികിത്സയുടെ ഭാഗമായി മുടി നീക്കം ചെയ്തതിനാല്‍ പതിവായി തലയില്‍ തട്ടമിടുന്നയാളാണ് താനെന്നും അഞ്ജന പറയുന്നു. നേരത്തെ തന്റെ രോഗവിവരം യുവതി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
Discussion about this post