തൃശ്ശൂര്‍: ചാനല്‍ ചര്‍ച്ചകളില്‍ ബഹളം വെച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് എതിരുനില്‍ക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ശബരിമല വിഷയത്തില്‍ പലപ്പോഴും സോഷ്യല്‍മീഡിയയും രാഹുല്‍ ഈശ്വറിന്റെ അപക്വമായ പെരുമാറ്റത്തെ ട്രോളിയിരുന്നു.
വിഡ്ഢിത്തം മാത്രം പറഞ്ഞ് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഇരിപ്പുറക്കാതെ അക്ഷമനാകുന്ന രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍ ഒന്നാം ക്ലാസുകാരനെ ഓര്‍മ്മ വരുന്നുവെന്നാണ് ശാരദക്കുട്ടി അഭിപ്രായപ്പെടുന്നത്. ദേശീയ ചാനലുകളില്‍ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത് എന്ന് ശാരദക്കുട്ടി പറയുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..
‘അഭിലാഷിനേക്കാള്‍ മുന്നേ നാഷനല്‍ ചാനലുകളില്‍ വരെ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും’ വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത്?
Discussion about this post