തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകള്‍ നടത്തിയതില്‍ മറുപടി നകാന്‍ തന്ത്രിക്ക് സാവകാശം. മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. മറുപടി നല്‍കാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്.
അതേസമയം, ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകള്‍ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.