തൃശ്ശൂര്‍: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശ്ശൂരില്‍ തിരശ്ശീല ഉയര്‍ന്നു. കേരള സംഗീതനാടക അക്കാദമിയില്‍ ഏഴു നാള് നടക്കുന്ന നാടകോത്സവത്തില്‍ അഞ്ച് വിദേശ നാടകങ്ങളുള്‍പ്പെടെ പതിമൂന്ന് നാടകങ്ങളാണ് അരങ്ങിലെത്തുക.
ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ കഥ പറയുന്ന ‘ബിറ്റര്‍ നെക്റ്റര്‍’ എന്ന ശ്രീലങ്കന്‍ നാടകത്തോടെയാണ് പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായത്. അഭയാര്‍ത്ഥികളുടെ ദുരിതപൂര്‍ണമായ യാത്രയും തുടര്‍ന്നുളള അതിജീവനവുമാണ് നാടകത്തിന്റെ പ്രമേയം.
പ്രളയം കാരണം നാടകോത്സവം ഏറെ ചെലവ് ചുരുക്കിയാണ് നടത്തുന്നത്. അതേ സമയം നാടകോത്സവത്തിന് സ്ഥിരം വേദി ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് നാടകോത്സവം ഉദ്ഘാടനം ചെയ്ത സാംസ്കാരിക മന്ത്രി എകെ ബാലന് പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ അമ്മന്നൂര്‍ പുരസ്കാരം പ്രശസ്ത ഇന്ത്യന്‍ നാടക പ്രവര്ത്തകന് പ്രസന്നയ്ക്ക് മന്ത്രി എകെ ബാലന് സമ്മാനിച്ചു.
Discussion about this post