തിരുവല്ല: കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പെരിങ്ങരയിലെ വീട്ടിലെത്തിയാണ് സന്ദര്‍ശനം. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം.
അതിനിടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് തുടര്‍ നടപടിയെടുക്കുന്നതില്‍ ആശയക്കുഴപ്പത്തിലാണ്. രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെ പ്രതിചേര്‍ക്കണമെന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്.
നിരോധിത കീടനാശി അല്ലാത്തതിനാല്‍ കടയുടമയെ പ്രതിചേര്‍ക്കാനാകില്ല. എന്നാല്‍ കീടനാശിനിയുടെ അളവ് നിര്‍ദ്ദേശിക്കുന്നതില്‍ കൃഷി വകുപ്പിന് വീഴ്ച്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. സുരക്ഷാ മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കര്‍ഷകരുടെ ആന്തരികാവയവ പരിശോധനാ ഫലം പുറത്തു വന്ന ശേഷം മാത്രമേ തുടര്‍ നടപടി സ്വീകരിക്കാനാകൂ.
Discussion about this post