പിറവം: ആസിഡ് ആക്രമണത്തിന് ഇരയായ 12കാരിയുടെ കണ്ണിന്റെ നില അതീവ ഗുരുതരം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.
സ്വന്തം കുട്ടിയുടെ അച്ഛനില്‍ നിന്നാണ് പാമ്പാക്കുട നെയ്ത്തുശാലപ്പടി മുട്ടമലയില്‍ സ്മിതക്കും കുട്ടികള്‍ക്കും ഈ ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആസിഡ് ആക്രമണം. മൂന്നാമത്തെ മകള്‍ സ്മിതയുടെ കണ്ണിലെ കൃഷ്ണമണിയില്‍ ആസിഡ് വീണു.
ആദ്യ ഭര്‍ത്താവ് മരിച്ച സ്മിത ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് നെയ്ത്തുശാലപ്പടി സ്വദേശി എം ടി റെനിയുമൊത്ത് ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. ഒറ്റമുറി വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന സ്മിതക്കും കുടുംബത്തിനും നാട്ടുകാരുടെ ശ്രമഫലമായി വീട് നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ഇതില്‍ താല്‍പര്യമില്ലാതിരുന്ന റെനി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്നാണ് സ്മിത പറയുന്നത്. സംഭവദിവസം പകല്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിന് തീവെച്ചു. അതിന് ശേഷമായിരുന്നു ആസിഡ് ആക്രമണം. എല്ലാവര്‍ക്കും മുഖത്തുള്‍പ്പടെ പൊള്ളലേറ്റു. കുട്ടികളുടെ ചികിത്സക്കും വീട് നിര്‍മ്മാണത്തിനുമായി സ്മിത ബുദ്ധിമുട്ടുകയാണ്.
ഇവര്‍ക്ക് താല്‍ക്കാലികമായ താമസിക്കാന്‍ വീടൊരുക്കിയിട്ടുണ്ടെന്നും കുട്ടിയുടെ ചികിത്സക്ക് ക്രമീകരണം എര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനൂപ് ജേക്കബ് എംഎല്‍എ അറിയിച്ചു. നെയ്ത്തുശാലപ്പടി സ്വദേശി എം ടി റെനിയെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, വീട്ടമ്മക്കും കുട്ടികള്‍ക്കും നേരെ ആക്രമണം നടത്തിയ ആളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.
Discussion about this post