തിരുവനന്തപുരം: മന്ത്രിമാര്‍ക്കുള്ള വിദേശയാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മുട്ടാപ്പോക്ക് നിലപാട് സ്വീകരിക്കേണ്ട സംവിധാനമല്ല കേന്ദ്ര സര്‍ക്കാര്‍. ബിജെപി കേരളത്തെ തകര്‍ക്കുകയാണ്. പ്രധാനമന്ത്രി ഉറപ്പുനല്‍കിയകാര്യം പോലും നടക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിനെതിരായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തോട് എന്താണ് പ്രത്യേകനിലപാട്. കേരളത്തിന്റെ പുരോഗതിയില്‍ ബിജെപി ഒരുപങ്കും വഹിച്ചിട്ടില്ല. ഇവിടത്തെ ബിജെപി നേതാക്കള്‍ കേരളത്തെ തകര്‍ക്കുന്ന സമീപനമെടുത്തതില്‍ അത്ഭുതമില്ല. കേന്ദ്രനിലപാട് വെല്ലുവിളിയായി സ്വീകരിച്ച് നവകേരളനിര്‍മാണം നടപ്പാക്കും. വിദേശയത്തു പോയത് യാചന നടത്താനല്ല. മലയാളി സഹോദരങ്ങളെ കാണാനാണ്. നാടിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കാന്‍ അവര്‍ തയാറാണ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തങ്ങളില്‍ വിദേശസഹായം തേടിയിട്ടുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി