തിരുവനന്തപുരം: സ്ത്രീ -പുരുഷ സമത്വത്തെ അനുകൂലിക്കുന്നു, എന്നാല്‍ സമൂഹത്തിന്റെ ഘടനയെ തകര്‍ക്കരുതെന്ന് ജനങ്ങളോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ശ്രീശ്രീ രവിശങ്കര്‍. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
കേരളം മത സൗഹാര്‍ദത്തിനും സ്ത്രീ പുരുഷ സമത്വത്തിനും പേരുകേട്ടതാണെന്നും എന്നാല്‍, കോടിക്കണക്കിന് വിശ്വാസികളുടെ വികാരം മാനിക്കണം. അവര്‍ക്ക് ആചാരങ്ങള്‍ പാലിക്കാനുള്ള അവകാശമുണ്ട്. അത് നമ്മള് മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post