ബത്തേരി : വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നെന്മേനി ഗോവിന്ദമൂലയിലെ ചീങ്ങ മൂല ജയപ്രകാശിന്റെ മകന് അഭിഷേക് (21) ആണ് മരിച്ചത്. അമ്പുകുത്തി റോഡിലെ നോര്‍ത്ത് മണിച്ചിറയില്‍ ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. റോഡിലാണ് മൃതദേഹം കാണപ്പെട്ടത്.
തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് അഭിഷേക് സഞ്ചരിച്ച ബൈക്കും കിടപ്പുണ്ടായിരുന്നു.ബത്തേരി പൊലീസും അഗ്നിശമന സേനയും എത്തിയാണ് യുവാവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.