ശിശുദിനത്തിന് ഹൈടെക് വോള്‍ട്ട്് എനര്‍ജിയില്‍ നെഹ്‌റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലാക്കി മനം കവര്‍ന്ന ഉഷ ടീച്ചറെ പോലെ ഒരു അധ്യാപകന്‍. അധ്യാപകരായാല്‍ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച അധ്യാപകന്റെ വീഡിയോ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികളോട് സംവദിക്കുന്നതിനിടയില്‍ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് അധ്യാപകന്‍. താരകപ്പെണ്ണാളേ.. എന്ന പാട്ടിനാണ് ഈ അധ്യാപകന്‍ ക്ലാസ് റൂമില്‍ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്. സാറിന്റെ ചുവടുകള്‍ കണ്ടതോടെ വിദ്യാര്‍ഥികളും ആവേശത്തിലായി. അവര്‍ ഡെസ്‌ക്കിലടിച്ചും ഏറ്റുപാടിയും ക്ലാസ് ഗംഭീരമാക്കി.
ഏത് സ്‌കൂളാണെന്നോ, അധ്യാപകന്റെ പേരാ ഒന്നും വ്യക്തമല്ല. എങ്കിലും അധ്യാപകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബര്‍ ലോകം. എങ്കിലും ഈ ചുവടുകള്‍ ഗംഭീരമാണെന്നും വിദ്യാര്‍ഥികളുടെ നല്ല സുഹൃത്തായി മാറുന്ന അധ്യാപകര്‍ക്ക് ഇദ്ദേഹം മാതൃകയാണെന്നുമാണ് ലഭിക്കുന്ന കമന്റുകള്‍. വിഡിയോ കാണാം.